കുടിവെള്ളമില്ല ; മരടിൽ പ്രതിഷേധം

മരട്
മരട് നഗരസഭയിലെ നെട്ടൂർ പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിനെതിരെ എൽഡിഎഫ് കൗൺസിലർമാർ തൃപ്പൂണിത്തുറ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
മൂന്നാഴ്ചക്കാലമായി മരട് നഗരസഭയിൽ കുടിവെള്ളം കിട്ടുന്നില്ല. മരടിലേക്ക് വെള്ളംവരുന്ന പൈപ്പിൽനിന്ന് തൃക്കാക്കര എംഎൽഎ, കോർപറേഷൻ കൗൺസിലർ എന്നിവരുടെ ഇടപെടലിനെ തുടർന്ന് പൂണിത്തുറയിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കലക്ടർ വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. മരടിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ പൂണിത്തുറയിലേക്ക് വെള്ളം ചോർത്തി നൽകാനുള്ള നീക്കം തടയുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി എ യു വിജു പറഞ്ഞു.










0 comments