ad
Deshabhimani

കോഴിപ്പിള്ളിയിൽ 
24 ദിവസമായി കുടിവെള്ളമില്ല

Drinking Water Shortage

പാലക്കുഴ പഞ്ചായത്തിലെ കോഴിപ്പിള്ളിയിൽ കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റുമായി ചർച്ച നടത്തുന്നു ​

വെബ് ഡെസ്ക്

Published on Jan 21, 2026, 02:37 AM | 1 min read


കൂത്താട്ടുകുളം

പാലക്കുഴ പഞ്ചായത്തിലെ കോഴിപ്പിള്ളിയിൽ 24 ദിവസമായി കുടിവെള്ളമില്ല. ജലനിധി പദ്ധതിയിൽനിന്നുള്ള കുടിവെള്ളമാണ് പ്രദേശത്തെ ഇരുനൂറിലേറെ കുടുംബങ്ങളിൽ വിതരണം ചെയ്യുന്നത്. നിരവധിതവണ പരാതി പറഞ്ഞെങ്കിലും അനുകൂലനടപടിയുണ്ടാകാത്ത സാഹചര്യത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾ പഞ്ചായത്തിലെത്തി സൂചനാസമരം നടത്തി. വ്യാഴംമുതൽ ജലവിതരണം പുനരാരംഭിക്കുമെന്ന് പ്രസിഡന്റ്‌ ടി എൻ സുനിൽ നേതാക്കളോട് ഉറപ്പുപറഞ്ഞു. ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ, എൻ എം ജോർജ്, പി എൻ സജീവൻ, വി ടി ജയൻ, ജിബി സാബു, സിജി ബിനു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home