ad
Deshabhimani

കുടിവെള്ളക്ഷാമം

കുത്തിയിരിപ്പുസമരം നടത്തി

Drinking Water Shortage

നായരമ്പലം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത് അംഗങ്ങൾ മാലിപ്പുറത്തെ വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തുന്നു

വെബ് ഡെസ്ക്

Published on Apr 17, 2026, 01:01 AM | 1 min read

വൈപ്പിൻ

നായരമ്പലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ പഞ്ചായത്ത് അംഗങ്ങൾ മാലിപ്പുറത്തെ വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിൽ കുത്തിയിരിപ്പുസമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി വർഗീസിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്‌ ജിഷ ശ്രീരാജ്, മേവിസ് ബിബിൻ, സുമ വേണു, എം എസ് സുമേഷ്, നിജോ ജോസഫ്, സീന ആന്റണി, ജെയ്‌നി സേവ്യർ, പി എ ജിതിൻ, ഹേന വിജയരാജ്, വി ആർ മധു, എൻ പി ഷിബു, ജിൻഷ ബാലാജി എന്നിവരാണ്‌ കുത്തിയിരിപ്പുസമരം നടത്തിയത്‌.


നായരമ്പലം വില്ലേജ് ഓഫീസിനുസമീപമുള്ള ബൂസ്റ്റിങ്‌ പോയിന്റ്‌ മുതൽ പ്രഷർ കുറവുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും പമ്പിങ്‌ പ്രഷർ കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും അസിറ്റന്റ്‌ എക്‌സിക്യൂട്ടീവ് എൻജിനിയർ ഉറപ്പുനൽകിയതോടെ സമരം അവസാനിപ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home