വടക്കേക്കരയിലെ കുടിവെള്ളക്ഷാമം ; വെള്ളത്തിന്റെ അളവ് കൂട്ടും , സംഭരണിക്കുള്ള നടപടികൾ വേഗത്തിൽ

പറവൂർ
വടക്കേക്കരയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ജല അതോറിറ്റി എറണാകുളം സൂപ്രണ്ടിങ് എൻജിനിയർ എസ് രതീഷ് കുമാറുമായി ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് സനീഷിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച.
വടക്കേക്കരയിലേക്കുള്ള നിലവിലെ പമ്പിങ് സമയക്രമത്തിൽ മാറ്റംവരുത്താൻ ചർച്ചയിൽ തീരുമാനമായി. വെള്ളത്തിന്റെ അളവിലെ പോരായ്മ പരിഹരിച്ച് പഞ്ചായത്തിലെ ജനസംഖ്യക്ക് ആനുപാതികമായരീതിയിൽ പമ്പിങ് അളവ് വർധിപ്പിക്കും. 20 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ളസംഭരണി സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. സംഭരണി സ്ഥാപിക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്തി നൽകുമെന്ന് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു. കെ ബി ബിൻഷാദ്, സിന്ധു മനോജ്, എം ഡി മധുലാൽ, ടി കെ അശോകൻ, ഷാലി സുനിൽകുമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.










0 comments