ad
Deshabhimani

അണ്ടർ 16 അസ്മിത ലീഗ് ഫുട്ബോൾ ടൂർണമെന്റ്‌

ഡ്രീംസ് എഫ്സി കൊച്ചി 
കിരീടം കരസ്ഥമാക്കി

dreams f c

അണ്ടർ 16 അസ്മിത ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ 
ഡ്രീംസ് എഫ്സി കൊച്ചി സംഘാടകർക്കൊപ്പം

വെബ് ഡെസ്ക്

Published on May 01, 2026, 02:36 AM | 1 min read

കൊച്ചി

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവചേര്‍ന്ന് സംഘടിപ്പിച്ച അണ്ടർ 16 അസ്മിത ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഡ്രീംസ് എഫ്സി കൊച്ചി കിരീടം നേടി. ലോഡ്സ് എഫ്എ കൊച്ചിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.


വിജയികൾക്കുവേണ്ടി സുഹാന, സിലാജിത്, അഷിക എന്നിവർ ഗോളുകൾ നേടി. സമാപന സമ്മേളനത്തിൽ തൃപ്പുണിത്തുറ നഗരസഭാ കൗൺസിലർ കെ ആർ വിജയശ്രീ, ചോയ്സ് സ്കൂൾ എച്ച്‌ആർ ഹെഡ് പി പി സ്മിത, കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ഷാജി സി കുര്യൻ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളക്കൽ, വൈസ് പ്രസിഡന്റുമാര്‍ ജോസ് ലോറൻസ്, വി പി ചന്ദ്രൻ എന്നിവർചേർന്ന് ട്രോഫി വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home