ചിത്രരചനാ മത്സരം നടത്തി

കലൂർ കണ്ണൻനായർ സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ആർട്ടിസ്റ്റ് എൻ എ മണി ചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കലൂർ കണ്ണന്‍നായര്‍ സ്‌മാരക സാംസ്കാരിക കേന്ദ്രം കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ എൻ എ മണി ഉദ്‌ഘാടനം ചെയ്‌തു. കെ ആർ പത്മം അധ്യക്ഷയായി.
പത്തുവയസ്സില്‍ താഴെ, 10 മുതൽ 16 വയസ്സുവരെ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്.
പത്തുവയസ്സില്‍ താഴെ വിഭാഗത്തിൽ ഇഷാനി സുജിത്, ഗീതാഞ്ജലി നന്ദകുമാർ, ആദ്രിനാഥ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 10 വയസ്സിനുമുകളിലുള്ളവരുടെ വിഭാഗത്തിൽ എൻ ദിയ, പി എ സമീഹ, ശ്രീജിത് സുരേഷ് എന്നിവരാണ് ജേതാക്കൾ. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. അഡ്വ. കെ ബാലചന്ദ്രൻ, കെ ആർ ബിന്ദു എന്നിവർ സംസാരിച്ചു.










0 comments