Deshabhimani

ഇന്റർസ്കൂൾ പെൻസിൽ 
ചിത്രരചനാമത്സരം

Drawing competition

-മുത്തോലപുരം സെന്റ്‌ പോൾസ് ഹൈസ്കൂളിൽ നടന്ന ചിത്രരചനാമത്സരത്തിലെ വിജയികൾ സംഘാടകർക്കൊപ്പം

വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read

കൂത്താട്ടുകുളം


മുത്തോലപുരം സെന്റ്‌ പോൾസ് ഹൈസ്കൂളിൽ പറുദീസ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ വിവിധ സ്കൂളുകളിലെ യുപി, എച്ച്എസ് വിഭാഗത്തിലെ കുട്ടികൾക്കായി ഇന്റർ സ്കൂൾ പെൻസിൽ ഡ്രോയിങ്‌ മത്സരം സംഘടിപ്പിച്ചു.


യുപി വിഭാഗത്തിൽ ഇലത്തി സെന്റ്‌ പീറ്റേഴ്സ് ഹൈസ്കൂളിലെ സൻകീർത്തി ശ്രേയസ്സ് ഒന്നാംസ്ഥാനവും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ ഇവാന ജോൺ രണ്ടാംസ്ഥാനവും ഇലത്തി സെന്റ്‌ പീറ്റേഴ്സ് ഹൈസ്കൂളിലെ സൻസ്‌കൃതി ശ്രേയസ്‌ മൂന്നാംസ്ഥാനവും നേടി.


എച്ച്എസ് വിഭാഗത്തിൽ നാമക്കുഴി ഗവ. എച്ച്എസ്എസിലെ വിഗ്നേഷ് വിനോദ് ഒന്നാംസ്ഥാനവും കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിലെ അനോറ ട്രീസ ജയേഷ് രണ്ടാംസ്ഥാനവും കൂത്താട്ടുകുളം ഇൻഫന്റ്‌ ജീസസ് ഹൈസ്കൂളിലെ ടി ആർ ദേവാർച്ചന മൂന്നാംസ്ഥാനവും നേടി. മത്സരം സ്കൂൾ മാനേജർ ഫാ. ജോൺ മറ്റം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ റോബി വരിയ്ക്കാനി അധ്യക്ഷനായി. ഡോജിൻ ജോൺ, സിസ്റ്റർ സിസി മരിയ, സജിൻ ജോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home