ബീം നാടകോത്സവത്തിന് നാളെ തിരശ്ശീലയുയരും

കൊച്ചി
ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീം, എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന് വെള്ളിയാഴ്‌ച തിരശ്ശീലയുയരും. ജൂൺ ഒന്നുവരെയുള്ള നാടകോത്സവത്തിന്റെ ഭാഗമായി ടിഡിഎം ഗംഗ ഹാളിൽ ദിവസവും വൈകിട്ട് 6.30 നാണ് നാടകാവതരണം. പ്രവേശനം സൗജന്യം.
മുപ്പതിന് തൃശൂർ അന്തിക്കാട് നാടകവീടിന്റെ - വെയ്യ് രാജ വെയ്യ്. വെെക്കം മുഹമ്മദ് ബഷീറിന്റെ ചില കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും പ്രമേയമാക്കിയ സ്വതന്ത്ര നാടകാവിഷ്കാരമാണിത്. രചന: ജയിംസ് എലിയ, സംവിധാനം: ഷെെജു അന്തിക്കാട്. 31ന് മലപ്പുറം ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയറ്ററിന്റെ ക്രസന്റ് മൂൺ. രബീന്ദ്രനാഥ് ടാഗോറിന്റെ ഇതേപേരിലുള്ള കവിതയെ ആസ്‌പദമാക്കിയുള്ളത്. കുട്ടികളുടെ നാടകം കുട്ടിക്കളിയല്ലെന്നു വ്യക്തമാക്കുന്ന സ്വതന്ത്രാവിഷ്‌കാരം. രചന: കെ വി സുമേഷ്, സംവിധാനം: അരുൺലാൽ.
ജൂൺ ഒന്നിന് തൃപ്പൂണിത്തുറ ഭാസഭേരിയുടെ നാടകം മാറാട്ടം. നളചരിതം ആട്ടക്കഥയുടെ പശ്ചാത്തലത്തിൽ ഉണ്ണായിവാര്യരുടെ ജീവിതം പ്രമേയമാക്കുന്നു. രചനയും സംവിധാനവും നിർവഹിച്ചത് തൃശൂർ ഗോപാൽജി.










0 comments