അങ്കമാലി–മഞ്ഞപ്ര റോഡിൽ അപകടഭീഷണിയായി കോൺക്രീറ്റ് കെട്ട് തകർന്ന കാന

അങ്കമാലി
അങ്കമാലി–-മഞ്ഞപ്ര റോഡിലെ കാന കോൺക്രീറ്റ് കെട്ട് തകർന്ന് അപകടാവസ്ഥയിൽ. കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ബസ്‌സ്റ്റോപ്പിന് സമീപമാണ് കോൺക്രീറ്റ് കെട്ട് വിണ്ട് അപകടഭീഷണി ഉയർത്തുന്നത്. അടുത്തകാലത്ത് വീതികൂട്ടി പുനർനിർമിച്ച പ്രധാന റോഡാണിത്. സ്വകാര്യബസുകളും ടോറസും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ പല ഭാഗങ്ങളിലും കാനനിർമാണം പൂർത്തീകരിച്ച് സ്ലാബുകൾ സ്ഥാപിച്ചുവെങ്കിലും പണി പൂർത്തിയായിട്ടില്ല. ഇവിടെ റോഡിന് വീതികുറവാണ്. കാൽനടക്കാർക്ക് സുഗമമായി കടന്നുപോകുന്നതിനുള്ള സാഹചര്യവുമില്ല. റോഡിന്റെ വശങ്ങളിലുള്ള വെള്ളവര വിട്ട് ഭാരവാഹനം കടന്നുപോയാൽ അപകടമുറപ്പാണ്. പൊതുമരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവരെ അപകടാവസ്ഥ ബോധിപ്പിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കെട്ട് ഇടിഞ്ഞ ഭാഗത്തുകൂടെ വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ നാട്ടുകാർ ചുവന്ന കൊടി സ്ഥാപിച്ചിട്ടുണ്ട്. അപകടാവസ്ഥ ഒഴിവാക്കി ഗതാഗതം സുരക്ഷിതമാക്കിയില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ജോസഫ് പാറേക്കാട്ടിൽ പറഞ്ഞു.










0 comments