ad
Deshabhimani

കരുവേലിപ്പടി ആശുപത്രിയില്‍ തെരുവുനായകളുടെ വിളയാട്ടം

നഴ്സുമാർക്കുനേരെ 
തെരുവുനായകളുടെ ആക്രമണം

Dog Attack
വെബ് ഡെസ്ക്

Published on May 06, 2026, 12:35 AM | 1 min read

മട്ടാഞ്ചേരി

കരുവേലിപ്പടി മഹാരാജാസ് താലൂക്കാശുപത്രിയിൽ ജീവനക്കാർക്കുനേരെ തെരുവുനായകളുടെ ആക്രമണം. തിങ്കൾ രാത്രി ഏഴോടെ മഴയത്ത് കുട ചൂടി ആശുപത്രിയിലെ അടുത്ത ബ്ലോക്കിലേക്ക് രോഗികൾക്കുള്ള മരുന്നുകളുമായി പോകുകയായിരുന്ന രണ്ട് നഴ്സുമാർക്കുനേരെയാണ് പത്തോളം നായകള്‍ കുരച്ചെത്തിയത്. ഇവര്‍ കുടകൾ ഉപയോഗിച്ച് പ്രതിരോധിച്ച് കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


നിലത്തുവീണ മരുന്നുകളും സിറിഞ്ച് അടക്കമുള്ള ഉപകരണങ്ങളും നായക്കൂട്ടം നശിപ്പിച്ചു.

ആശുപത്രിവളപ്പിൽ സന്ധ്യ കഴിഞ്ഞാൽ നായകളുടെ ബഹളമാണ്. രോഗികൾ കിടക്കുന്ന വാർഡുകളിൽവരെ നായകൾ കയറുന്നു. കഴിഞ്ഞദിവസം രോഗിയായ അമ്മയെ കാണാനെത്തിയ യുവതിയെ നായ ആക്രമിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home