ad
Deshabhimani

തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് 
കൊന്നവർ പിടിയിൽ

dog

തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴക്കുന്നു (വീഡിയോ ദൃശ്യത്തിൽനിന്ന്‌)

വെബ് ഡെസ്ക്

Published on Jun 03, 2026, 01:04 AM | 1 min read

നെടുമ്പാശേരി

തെരുവുനായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. വാൽപ്പാറ സ്വദേശി പുനീത് രാജ് (55 ), വരാപ്പുഴ മണ്ണന്തുരുത്ത് രഞ്ജൻ (64) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. മെയ്‌ 27ന് രാവിലെ ദേശം കുന്നുംപുറം ഭാഗത്ത് തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ചശേഷം കുടുക്കിട്ട് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവംകണ്ട യാത്രക്കാരൻ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home