അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് ഡിവൈഡർ റോഡിലേക്ക് വീണു

കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് ഡിവൈഡർ റോഡിലേക്ക് വീണനിലയിൽ
കാക്കനാട്
അധികൃതരുടെ അനാസ്ഥ, കാക്കനാട് കലക്ടറേറ്റ് സിഗ്നലിൽ അപകടാവസ്ഥയിലായിരുന്ന ഇരുമ്പ് ഡിവൈഡർ റോഡിലേക്ക് മറിഞ്ഞുവീണു. ആർക്കും പരിക്കില്ല. റോഡിലേക്ക് മറിഞ്ഞുകിടക്കുന്ന ഡിവൈഡർ ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് കുരുക്കായി മാറുകയാണ്.
റോഡിലേക്ക് വീണുകിടക്കുന്ന ഡിവൈഡർ നീക്കി പുതിയത് സ്ഥാപിക്കണമെന്ന് യാത്രക്കാർ പറഞ്ഞു. കലക്ടറേറ്റ് സിഗ്നലിനുസമീപം സീപോർട്ട്–എയർപോർട്ട് റോഡിന് നടുവിൽ സ്ഥാപിച്ച ഇരുമ്പ് ഡിവൈഡർ തുരുമ്പെടുത്ത് റോഡിലേക്ക് തള്ളിനിൽക്കുന്നത് കഴിഞ്ഞദിവസം ദേശാഭിമാനി വാർത്ത നൽകിയിരുന്നു.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ചുവർഷംമുമ്പാണ് ട്രാഫിക് പൊലീസും പൊതുമരാമത്തും ചേർന്ന് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്. കാലപ്പഴക്കംചെന്ന് തുരുമ്പിച്ച ഡിവൈഡറുകൾ പരിപാലിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് ഡിവൈഡറുകൾ തുരുമ്പെടുത്തു നശിക്കുന്നതിന് കാരണം.










0 comments