ad
Deshabhimani

പാലിയേറ്റീവ് നഴ്സസ് യൂണിയൻ ജില്ലാ സമ്മേളനം

പാലിയേറ്റീവ് നഴ്സുമാരെ 
സ്ഥിരപ്പെടുത്തണം

District Conference
വെബ് ഡെസ്ക്

Published on May 07, 2026, 01:38 AM | 1 min read

കൊച്ചി

പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നും ഇൻഷുറൻസ്, സിക്ക് ലീവ്, പിഎഫ്‌ എന്നിവ അനുവദിക്കണമെന്നും പാലിയേറ്റീവ് നഴ്സസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം നോർത്ത് പപ്പൻചേട്ടൻ സ്‌മാരക ഹാളിൽ സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ പി ലൗലി അധ്യക്ഷയായി. സെക്രട്ടറി പി വി വിനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.


പാലിയേറ്റീവ് സംസ്ഥാന ഫെഡറേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അജിതാറാണി, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി സനം പി തോപ്പിൽ, എൻ ആർ സോഫിയ, സിസിലി പോൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ പി ലൗലി (പ്രസിഡന്റ്), കെ ജി മെറീന, മിനി രാജേഷ്, ഷാന്റി എബ്രഹാം (വൈസ് പ്രസിഡന്റുമാർ), പി വി വിനിത (സെക്രട്ടറി), ലിജിമോൾ, എൻ ആർ സോഫിയ, സിസിലി പോൾ (ജോയിന്റ് സെക്രട്ടറിമാർ), ബിന്ദു എൻ പി (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home