സിപിഐ എം ചർച്ച നടത്തി

സിപിഐ എം ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കേരള ബജറ്റ് ചർച്ച സാമ്പത്തികകാര്യ വിദഗ്‌ധൻ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
സിപിഐ എം ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഇടക്കാല
കേരള ബജറ്റിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. സാമ്പത്തികകാര്യ വിദഗ്‌ധൻ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. "ജനക്ഷേമ ബജറ്റോ സ്വകാര്യവൽക്കരണ അജണ്ടയോ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി എസ് രാജൻ അധ്യക്ഷനായി. എൻ ബിജു, പി പി ജോസ്, പി പി അരൂഷ് എന്നിവർ സംസാരിച്ചു.










0 comments