ad
Deshabhimani

ദേവി വന്ദനയ്ക്ക്‌ ഇനി സ്വന്തം ലാപ്‌ടോപ്‌ ; കരുതലൊരുക്കി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

devi vandana
വെബ് ഡെസ്ക്

Published on Dec 18, 2025, 02:30 AM | 1 min read


വൈപ്പിൻ

അപകടത്തിൽ സുഷുമ്ന നാഡിക്കു പരിക്കേറ്റ് വീൽചെയറിലായ ദേവി വന്ദനയ്ക്ക്‌ പഠനാവശ്യത്തിന്‌ ലാപ്‌ടോപ്‌ ലഭ്യമാക്കി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. എടവനക്കാട് ഇടമുട്ടത്ത് മത്സ്യത്തൊഴിലാളി ഇ വി സുധീഷിന്റെ മകൾ ദേവി വന്ദനയ്ക്കാണ് എംഎൽഎയുടെ നിവേദനത്തെത്തുടർന്ന്‌ മന്ത്രി സജി ചെറിയാൻ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ലാപ്‌ടോപ്‌ അനുവദിച്ചത്.


ബികോം എസിസിഎക്ക് ഓൺലൈനായി പഠിക്കുന്ന ദേവി വന്ദനയ്ക്ക് എംഎൽഎ ലാപ്‌ടോപ്‌ കൈമാറി. നിയുക്ത പഞ്ചായത്തംഗം പി പി പ്രബിൻ, ഫിഷറീസ് ഓഫീസർ കെ പി പ്രബിത തുടങ്ങിയവർ ഒപ്പമുണ്ടായി. പഠനം കൂടുതൽ സ്വതന്ത്രമാക്കാൻ ലാപ്‌ടോപ്‌ പ്രയോജനപ്പെടുമെന്ന് ദേവി വന്ദന പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home