ad
Deshabhimani

വികസന വിസ്മയം; എംഎൽഎക്ക് അഭിവാദ്യവുമായി റാലി

Developmental wonder

പി വി ശ്രീനിജിൻ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കോലഞ്ചേരിയിൽ നടന്ന റാലി

വെബ് ഡെസ്ക്

Published on Mar 12, 2026, 01:47 AM | 1 min read

കോലഞ്ചേരി


കുന്നത്തുനാട് മണ്ഡലത്തിൽ വികസന വിസ്മയം തീർത്ത പി വി ശ്രീനിജിൻ എംഎൽഎക്ക് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കോലഞ്ചേരിയിൽ റാലിയും സമ്മേളനവും നടന്നു. മണ്ഡലത്തിലെ ജനകീയപ്രശ്നങ്ങൾ തൊട്ടറിഞ്ഞ് സർവതല സ്പർശിയായ വിവിധങ്ങളായ വികസനപദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. അഞ്ച് വർഷംകൊണ്ട് 2331 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ് എംഎൽഎ നേതൃത്വം നൽകിയത്.


ടൗണിലെ കിഴക്കേപമ്പ് കവലയിൽനിന്ന്‌ ആരംഭിച്ച റാലിയിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമായി നൂറുകണക്കിനുപേർ അണിനിരന്നു. സ്ത്രീകളും വയോജനങ്ങളും ആവേശത്തോടെ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ബി ദേവദർശനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി അധ്യക്ഷനായി.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എസ് അരുൺകുമാർ, പി വി ശ്രീനിജിൻ എംഎൽഎ, എൽഡിഎഫ് നേതാക്കളായ കെ കെ ഏലിയാസ്, പി കെ മധു, വർഗീസ് പാങ്കോടൻ, റെജി ഇല്ലിക്കപറമ്പിൽ, പൗലോസ് മുടക്കുന്തല, ജൂബി വർഗീസ്, കിഷിത ജോർജ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വികസന സുവിനീർ പ്രകാശിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home