പെരുന്പാവൂർ ബോയ്‌സ് സ്‌കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’

പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ വിദ്യാർഥി ആൻലിൻ ജീസന് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
ബോയ്സ് ഹൈസ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി ആരംഭിച്ചു. കുറുപ്പംപടി സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാദേവി ജയകൃഷ്ണൻ വിദ്യാർഥി ആൻലിൻ ജീസന് പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി എം നസീർ അധ്യക്ഷനായി.
പ്രധാനാധ്യാപിക പി സി ബീന, ബാങ്ക് സെക്രട്ടറി എൻ ജയപ്രകാശ്, ടി എസ് സദാനന്ദൻ, ഒ കെ രവി, കെ ഒ തോമസ്, അംബിക വിജയൻ, എസ് എസ് സുരേഷ്, പി എം റെജി എന്നിവർ സംസാരിച്ചു.










0 comments