കേരള ഡെന്റല്‍ എക്‌സ്‌പോ തുടങ്ങി

കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന ഡെന്റല്‍ എക്‌സ്‌പോ സിയാൽ കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുഭാഷ് കെ മാധവൻ മേള ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെഇഡിഡിഎ) സംഘടിപ്പിക്കുന്ന കെഇഡിഡിഎ ഡെന്റല്‍ എക്‌സ്‌പോ സിയാൽ കൺവൻഷൻ സെന്ററിൽ തുടങ്ങി.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുഭാഷ് കെ മാധവൻ മേള ഉദ്ഘാടനം ചെയ്തു. കേരള ഡെന്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ മുഹമ്മദ് ഷൈജൽ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, ട്രഷറർ ഹിറ്റേൻ പി അഷർ, ഡെന്റൽ ലാബ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മൻസൂർ ചെട്ടിപ്പടി, സെക്രട്ടറി കെ ബിനോയ്, കെ ജി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദന്തഡോക്ടര്‍മാര്‍, വിതരണക്കാർ, ലാബുകള്‍, കോളേജുകള്‍, വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 5000 പ്രൊഫഷണലുകള്‍ പങ്കെടുക്കുന്നു. മേളയിൽ വിവിധ സ്ഥാപനങ്ങളുടെ 160 സ്റ്റാളുകളും ഉണ്ട്.










0 comments