ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന് ബഹുമതി

കോതമംഗലം
ഇന്ത്യയിലെ ആദ്യ "ഏജ് ഫ്രണ്ട്‌ലി ഡെന്റൽ കോളേജ്' എന്ന അംഗീകാരം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ് നേടി. വയോജനങ്ങൾക്കുള്ള ദന്തചികിത്സയിൽ ഗുണനിലവാരവും സൗഹൃദപരമായ സേവനവും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ നടന്ന ചടങ്ങിൽ ഡോ. പ്രവീൺ ജി പൈയും പ്രിൻസിപ്പൽ ഡോ. സാനു ടോം അബ്രഹാമും ധാരണപത്രത്തിൽ ഒപ്പുവച്ചു. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ എം പരീത് അധ്യക്ഷനായി. ഡോ. ജോർജ് പി ജോൺ ഏജ് -ഫ്രണ്ട്‌ലി ഡെന്റൽ കോളേജായി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിനെ പ്രഖ്യാപിച്ചു. ഡോ. എൽദോ ടി പോൾ, ഡോ. സാനു ടോം എബ്രഹാം, ഡോ. കെ പി സിയാദ്, ഡോ. ബിജോയ് ജോൺ, ഡോ. നദാ നജീബ് റാവുത്തർ, ഡോ. മിറിയം മാത്യു തുടങ്ങിയവർ പങ്കെടുത്തു.










0 comments