ad
Deshabhimani

ദാഹമകറ്റി ഗുജറാത്തി
യുവാവിന്റെ തണ്ണീര്‍പ്പന്തല്‍

deepak poojara

ദീപക് പൂജാരയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയിൽ നടത്തുന്ന തണ്ണീര്‍പ്പന്തല്‍

വെബ് ഡെസ്ക്

Published on Apr 28, 2026, 02:20 AM | 1 min read

മട്ടാഞ്ചേരി


ഗുജറാത്തി യുവാവ്‌ ദീപക് പൂജാരയുടെ നേതൃത്വത്തില്‍ നാല് വര്‍ഷമായി വേനല്‍ക്കാലത്ത് നടത്തുന്ന തണ്ണീര്‍പ്പന്തല്‍ ഒരുമാസം പിന്നിട്ടു. മട്ടാഞ്ചേരി പാലസ് റോഡ് ഹാജീസ സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന തണ്ണീര്‍പ്പന്തല്‍ വഴി ഒരു മാസംകൊണ്ട് പതിനയ്യായിരത്തോളംപേരാണ് ദാഹമകറ്റിയത്.


തെരഞ്ഞെടുപ്പ്‌ കാലങ്ങളിൽ പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തുന്നവർക്കായാണ് ദീപക് സംഭാരം വിതരണം ചെയ്തിരുന്നത്. പിന്നീട് ദീപക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ മട്ടാഞ്ചേരി മൈത്രി സോഷ്യൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വേനൽച്ചൂടിൽ ദാഹിച്ച് വലയുന്നവർക്കായി തണ്ണീർപ്പന്തൽ ആരംഭിച്ചത്. ദീപക്കിനൊപ്പം ജോളി ജാസ്മിൻ പൂജാരയും തണ്ണീര്‍പ്പന്തലിൽ സഹായിക്കാനുണ്ട്‌. വിവിധ മേഖലകളിലുള്ളവർക്കൊപ്പം വിദേശികളും ഇവിടെ എത്താറുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home