"ശ്രീകൃഷ്ണകഥാമൃതം' മെഗാനൃത്തം അരങ്ങേറി

ആലുവ
കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജീവിതവും സന്ദേശവും ഉൾപ്പെടുത്തിയുള്ള മെഗാനൃത്ത പരിപാടി "ശ്രീകൃഷ്ണകഥാമൃതം -ഒരു നാട്യഭാഷ്യം' ആലുവ ശ്രീകൃഷ്ണ- ബലരാമസ്വാമി ക്ഷേത്രത്തിൽ അരങ്ങേറി. ഭാരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥകളി എന്നിവ സംയോജിപ്പിച്ച് ശ്രീകൃഷ്ണന്റെ ജീവിതത്തിലെ 12 സന്ദർഭങ്ങൾ 18 കലാകാരികൾ നടനചാരുതയോടെ ദൃശ്യവൽക്കരിച്ചു.
രണ്ടുമണിക്കൂർ നീണ്ട നൃത്തപരിപാടി പൂർവരംഗത്തോടെ ആരംഭിച്ച് ഗുരുവായൂർ ദർശനത്തോടെ പൂർത്തിയായി. ഐറ ഹഫീസ്, അനന്യ സനീഷ് എന്നിവർ ശ്രീകൃഷ്ണവേഷം അവതരിപ്പിച്ചു. നാട്യശാസ്ത്ര വിദഗ്‌ധൻ ഡോ. സി പി ഉണ്ണിക്കൃഷ്ണൻ രചനയും നൃത്തസംവിധാനവും എം എസ് ഉണ്ണിക്കൃഷ്ണൻ സംഗീതസംവിധാനവും സുധാ പീതാംബരൻ നൃത്ത ഏകോപനവും പ്രൊഫ. പി വി പീതാംബരൻ ഏകോപനവും നിർവഹിച്ചു.










0 comments