സഹകരണം വിപുലീകരിക്കാൻ കുസാറ്റും ജെസിയുവും

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയോടൊപ്പം ജയിംസ് കുക്ക് സർവകലാശാല പ്രതിനിധികൾ
കളമശേരി
കുസാറ്റും ഓസ്‌ട്രേലിയയിലെ ജയിംസ് കുക്ക് സർവകലാശാലയും (ജെസിയു) തമ്മിലുള്ള അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ജെസിയു പ്രതിനിധിസംഘം കുസാറ്റ് സന്ദർശിച്ചു.
2024 ൽ ഒപ്പുവച്ച ധാരണപത്രം ശക്തിപ്പെടുത്തി മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ജെസിയു കോളേജ് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ് ഡീൻ പ്രൊഫ. റൊണാൾഡ് വൈറ്റ്, കോളേജ് ഓഫ് ബിസിനസ്, ലോ ആൻഡ് ഗവേണൻസിലെ പ്രൊഫ. ജാമി ഫെലോസ്, ഇന്റർനാഷണൽ പാർട്ണർഷിപ്സ് മാനേജർ ബെർണഡെറ്റ് സ്റ്റോർ, റീജണൽ മാനേജർ ശ്രുതി ശ്രീനിവാസൻ എന്നിവരടങ്ങിയ സംഘമാണ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരിയുമായി ചർച്ച നടത്തിയത്. പുതിയ അക്കാദമിക സഹകരണ പദ്ധതികളെക്കുറിച്ചുള്ള തുടർചർച്ച സെപ്തംബറിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.










0 comments