Deshabhimani

വയർലെസ് ഉപകരണങ്ങളിലെ റേഡിയേഷൻ തടയുന്ന 
സാങ്കേതികവിദ്യക്ക്‌ കുസാറ്റിന് പേറ്റന്റ്

cusat

പ്രൊഫസർ സ്റ്റീഫൻ റോഡ്രിഗസ്‌ , 
ഹൃദ്യ ബി കുറുപ്പ്

വെബ് ഡെസ്ക്

Published on Oct 04, 2026, 02:04 AM | 1 min read

കളമശേരി


വയർലെസ് ഉപകരണങ്ങളിൽനിന്നുള്ള റേഡിയേഷൻ തടയാനുള്ള നൂതന കോംപാക്ട് മൈക്രോസ്ട്രിപ്പ് പാച്ച് ആന്റിന സാങ്കേതികവിദ്യയ്ക്ക് കുസാറ്റിന്‌ പേറ്റന്റ്. ശരീരത്തോടുചേർന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളിൽനിന്നുള്ള റേഡിയേഷന്റെ മനുഷ്യശരീരത്തിലേക്കുള്ള ആഗിരണം കുറയ്‌ക്കുന്നതാണ് സാങ്കേതികവിദ്യ.​


കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പിലെ പ്രൊഫ. സ്റ്റീഫൻ റോഡ്രിഗസും ഗവേഷക ഹൃദ്യ ബി കുറുപ്പും ചേർന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കോംപാക്ട് വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ, ശരീരകേന്ദ്രിത ആന്റിന സംവിധാനങ്ങൾ എന്നിവയിൽ ഈ സാങ്കേതികവിദ്യക്ക്‌ പ്രയോജനസാധ്യതയുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home