ഇന്ത്യ ടുഡേ റാങ്കിങ്ങിലും കുസാറ്റ് ഒന്നാമത്

കളമശേരി
ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ഇന്ത്യ ടുഡേ മാഗസിന്റെ 2025ലെ സർവകലാശാല റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളിൽ ഒന്നാമതായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ സർവകലാശാലകളിൽ ഏഴാംസ്ഥാനവും രാജ്യത്തെ മികച്ച സംസ്ഥാന സർക്കാർ സർവകലാശാലകളിൽ മൂന്നാംസ്ഥാനവും കുസാറ്റ് നേടി.
അടുത്തിടെ പ്രഖ്യാപിച്ച എൻഐആർഎഫ് റാങ്കിങ്ങിലും കുസാറ്റ് വലിയനേട്ടം കൈവരിച്ചിരുന്നു. രാജ്യത്തെ മികച്ച സംസ്ഥാന സർക്കാർ സർവകലാശാലകളിൽ ആറാമതായ കുസാറ്റ്, മികച്ച 50 സർവകലാശാലകളുടെ പട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു.









0 comments