ad
Deshabhimani

കാറ്റിൽ 
കൃഷി നശിച്ചു

Crop damage

കൂവപ്പടി തോട്ടുവ 
പൂണേലി വീട്ടിൽ 
ഷിജുവിന്റെ
വാഴക്കൃഷി കാറ്റിൽ 
നശിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Mar 31, 2026, 12:54 AM | 1 min read

പെരുമ്പാവൂർ


ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം. തോട്ടുവ ഷിജു പുണേലിയുടെ 2000 വാഴകൾ നിലംപതിച്ചു. 4000 വാഴകളാണ് ഷിജു കൃഷി ചെയ്തിരുന്നത്. മുടക്കുഴ ചുണ്ടക്കുഴിയിൽ കാലാക്കശ്ശേരി കെ എ സാബുവിന്റെ 700 കുലച്ച വാഴകളും കരോട്ടപുറം കെ വി സുകുമാരൻ, കൊച്ചാക്കൻ ജോയി, തളിക്കുളങ്ങര സിബി, വടക്കംതല വി പി രാജു, പൊറാട്ടക്കുടി കെ പി ജേക്കബ് എന്നിവരുടെ വാഴ, ജാതി എന്നിവയും നശിച്ചു.


ഞയറാഴ്ച കാറ്റിൽ വൈദ്യുതിത്തൂണുകൾ മറിഞ്ഞതിനാൽ പല സ്ഥലത്തും വൈദ്യുതിയും തടസ്സപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home