ജീവനക്കാരുടെ ക്രിക്കറ്റ്–ഫുട്ബോൾ ടൂർണമെന്റ്
കളമശേരിയും ആലുവയും ചാമ്പ്യന്മാർ

കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് കളമശേരി പോളിടെക്നിക് ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന പ്രഥമ സംസ്ഥാന ക്രിക്കറ്റ്–ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി ജില്ലാ മത്സരങ്ങൾ നടന്നു. ഗവ. പോളിടെക്നിക് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും കളമശേരി താവളം സ്പോർട്സ് അരീനയിൽ ഫുട്ബോൾ (സെവൻസ്) മത്സരവും സംഘടിപ്പിച്ചു.
എൻജിഒ യൂണിയൻ ജില്ലാ കലാകായികസമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്തു.
സംഘ സംസ്കാര കലാകായികസമിതി കൺവീനർ പി ജാസ്മിൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ എന്നിവര്‍ സംസാരിച്ചു.
ഫുട്ബോളിൽ കടവന്ത്രയെ പരാജയപ്പെടുത്തി കളമശേരി ചാമ്പ്യന്മാരായി. കളമശേരിയുടെ ജിബിൻ ജോണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ്.
ക്രിക്കറ്റിൽ കളമശേരിയെ പരാജയപ്പെടുത്തി ആലുവ ചാമ്പ്യന്മാരായി. ആലുവ ടീമിലെ പ്രവീൺനാഥ് മാൻ ഓഫ് ദ സീരീസ് പുരസ്കാരം നേടി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാനമത്സരം നവംബർ 14ന് കണ്ണൂരിൽ നടക്കും.









0 comments