യങ്‌സ്‌റ്റേഴ്‌സ് ക്ലബ് ക്രിക്കറ്റ് ലീഗ്: 40 ബോയ്‌സ് പള്ളിക്കര ജേതാക്കള്‍

യങ്‌സ്‌റ്റേഴ്‌സ് ക്ലബ്- ക്രിക്കറ്റ് ലീഗിൽ ജേതാക്കളായ 40 ബോയ്‌സ് പള്ളിക്കര ടീം
കോലഞ്ചേരി
യങ്‌സ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ 3-ാമത് ക്രിക്കറ്റ് ലീഗിൽ 40 ബോയ്‌സ് പള്ളിക്കര ജേതാക്കളായി. ഫൈനലിൽ സാക്റ്റിൻ പാമ്പക്കുട ടീമിനെ പരാജയപ്പെടുത്തി. ചാമ്പ്യൻമാർക്ക് ടി കെ തമ്പി മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ഒരുലക്ഷം രൂപയും എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തിയും പുത്തൻകുരിശ് എംജിഎം ഹൈസ്‌കൂൾ മാനേജർ സജി കെ ഏലിയാസും ചേർന്ന് കൈമാറി.
കേരള ടെന്നീസ്ബോൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി റോഷിൻ യു തങ്കച്ചൻ, ഷൈജു മാമ്പക്കാടൻ, നന്ദു തമ്പി, രഞ്ജിത്ത് രത്നാകരൻ, ബെന്നി മണക്കാടൻ, ജോഷ്വ വർഗീസ് എന്നിവർ സംസാരിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്തു.









0 comments