ad
Deshabhimani

മാത്യു കുഴൽനാടന്‌ സുപ്രീംകോടതി വിമർശം ; എംഎൽഎ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌

cpim march
വെബ് ഡെസ്ക്

Published on Oct 07, 2025, 02:30 AM | 1 min read


മൂവാറ്റുപുഴ

ശല്യക്കാരനായ വ്യവഹാരി മാത്യു കുഴൽനാടൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക്‌ മാർച്ച് സംഘടിപ്പിച്ചു. എക്‌സാ ലോജിക് കേസിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി, കുഴൽനാടനെതിരെ രൂക്ഷവിമർശം നടത്തിയതിനെത്തുടർന്നാണ്  മാർച്ച് സംഘടിപ്പിച്ചത്.


മാത്യു കുഴൽനാടന്റെ വേഷമണിഞ്ഞും യാത്രക്കാർക്ക്‌ കുഴലപ്പം വിതരണം ചെയ്തും ചെണ്ട കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ എസ്തോസ് ഭവനുമുന്നിൽനിന്ന് തുടങ്ങിയ മാർച്ച് എംഎൽഎ ഓഫീസിനുമുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സജി ജോർജ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സോമൻ, കെ പി രാമചന്ദ്രൻ, കെ ജി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാത്യു കുഴൽനാടന്റെ കോലം കത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home