സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി
കുടുംബസംഗമങ്ങൾ പൂർത്തിയായി

സിപിഐ എം ഉദയംപേരൂർ നോർത്ത് ലോക്കൽ കുടുംബസംഗമം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തൃപ്പൂണിത്തുറയിൽ ചേരുന്ന സിപിഐ എം വിപൂലികൃത ജില്ലാ കമ്മിറ്റിയുടെയും റാലിയുടെയും ഭാഗമായുള്ള തൃപ്പൂണിത്തുറ ഏരിയയിലെ ലോക്കൽ കുടുംബസംഗമങ്ങൾ പൂർത്തിയായി. ഉദയംപേരൂർ നോർത്ത് ലോക്കൽ കുടുംബസംഗമം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. കെ എൻ സുജിത് അധ്യക്ഷനായി. ടി വി സനിൽകുമാർ, എം ആർ രാജേഷ്, ടി കെ ഭാസുരദേവി, ടി കെ ജയചന്ദ്രൻ , വി കെ വിവേക് തുടങ്ങിയവർ സംസാരിച്ചു.
സിപിഐ എം ഇരുമ്പനം ലോക്കൽ കുടുംബസംഗമം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
ഇരുമ്പനം ലോക്കൽ കുടുംബസംഗമം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. കെ ടി അഖിൽദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം സി സുരേന്ദ്രൻ, ഏരിയ സെക്രട്ടറി പി വാസുദേവൻ, ടി എം ഗിരീഷ്, കെ ടി തങ്കപ്പൻ, വിനോദ് വിജയൻ, ചന്ദ്രിക ദേവി എന്നിവർ സംസാരിച്ചു.
കണയന്നൂർ ലോക്കൽ കുടുംബസംഗമം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഏലിയാസ് ജോൺ അധ്യക്ഷനായി. ഓമന ധർമ്മൻ, കെ എൻ സുരേഷ്, കെ ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ചോറ്റാനിക്കര ലോക്കൽ കുടുംബസംഗമം ജില്ല സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി വാസുദേവൻ, ജി ജയരാജ്, എം ആർ രാജേഷ്, കെ ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
മുളന്തുരുത്തിയിൽ ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. എം പി ഉദയൻ അധ്യക്ഷനായി. ദക്ഷിണ കൊറിയയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും രണ്ട് വെങ്കലവും നേടിയ മുൻ എംഎൽഎ എം ജെ ജേക്കബിനെ അനുമോദിച്ചു.
ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്, കെ എ ജോഷി, വി കെ വേണു, എൻ ടി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.
ഉദയംപേരൂർ സൗത്ത് ലോക്കൽ കുടുംബസംഗമം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് ഉദ്ഘാടനം ചെയ്തു. കെ എം അനിൽകുമാർ അധ്യക്ഷനായി. പി കെ സുബ്രഹ്മണ്യൻ, സപി കെ ബാബു, കെ കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
എരൂർ നോർത്ത് ലോക്കൽ കുടുംബസംഗമം ജില്ല സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ടി കെ സാഗർ അധ്യക്ഷനായി കെ ജെ ജോഷി, വി പി ബിജു, കെ കെ പ്രദീപ് കുമാർ, ഐ കെ രഞ്ജിത്ത്, സച്ചിൻ ബിജു തുടങ്ങിയവർ സംസാരിച്ചു.









0 comments