നഗരസഭ പ്രതിപക്ഷനേതാവിന് മർദനം
സിപിഐ എം പ്രതിഷേധിച്ചു

കളമശേരി നഗരസഭ പ്രതിപക്ഷനേതാവ് കെ ടി മനോജിനെ മർദിച്ചതിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധയോഗം ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സർക്കാർഭൂമിയിലെ അനധികൃതനിർമാണം ചോദ്യംചെയ്ത സിപിഐ എം കളമശേരി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും കളമശേരി നഗരസഭ പ്രതിപക്ഷനേതാവുമായ കെ ടി മനോജിനെ മർദിച്ചതിൽ സിപിഐ എം പ്രതിഷേധിച്ചു.
നിയമാനുസൃതരേഖകളൊന്നുമില്ലാതെ ഇടപ്പള്ളി ടോളിലെ നാളികേര വികസന കോർപറേഷന്റെ ഭൂമിയിൽ കരാറിനുവിരുദ്ധമായി അനധികൃതനിർമാണം നടത്തുകയും ഷവർമ ഡാഡിയെന്ന സ്ഥാപനം നടത്തുന്നത് ചോദ്യംചെയ്തതിനാണ് മനോജിനെ മർദിച്ചത്.
പ്രതിഷേധയോഗം ഏരിയ സെക്രട്ടറി കെ ബി വർഗീസ് ഉദ്ഘാടനം ചെയ്തു. കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി ടി രതീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എ ആർ രഞ്ജിത്, പി എം മുജീബ് റഹ്മാൻ, എ എം യൂസഫ്, വി എ സക്കീർ ഹുസൈൻ, എൻ സുരൻ, ബിജു മോഹൻ, പി കെ ബേബി, എൻ രവി തുടങ്ങിയവർ സംസാരിച്ചു.









0 comments