ad
Deshabhimani

പഞ്ചായത്ത് ഓഫീസിലേക്ക്‌ 
സിപിഐ എം മാർച്ച് സംഘടിപ്പിച്ചു

CPI M MARCH

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

വെബ് ഡെസ്ക്

Published on Apr 25, 2026, 02:33 AM | 1 min read

കൊച്ചി


​മുളവുകാട് - വല്ലാർപാടം പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, വർഷകാല ചെമ്മീൻക്കെട്ട് നിർത്തലാക്കി പാടം നെൽക്കൃഷിക്ക് അനുയോജ്യമാക്കുക, മുളവുകാട് റോഡിന്റെ ഒന്നാംഘട്ടം ഉടൻ പൂർത്തിയാക്കുക, മെയിൻ റോഡിലെ അപകടങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.


സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗം ടി കെ വിജയൻ ഉദ്ഘാടനം ചെയ്തു. കെ കെ ജയരാജ്‌ അധ്യക്ഷനായി. മുളവുകാട് ലോക്കൽ സെക്രട്ടറി കെ ബി സുനിൽ, അഡ്വ. അരുൺ ആന്റണി, റോസ് മാർട്ടിൻ, നജ്മ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home