ad
Deshabhimani

ജംഗിൾ പാര്‍ക്കിലെ മുങ്ങിമരണം

കിഴക്കമ്പലം പഞ്ചായത്ത്‌ ഓഫീസിലേക്ക് 
സിപിഐ എം മാർച്ച്

CPI M MARCH

സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്തോഫീസിലേക്ക് നടത്തിയ മാർച്ച് 
ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:26 AM | 1 min read

കിഴക്കമ്പലം


പഴങ്ങനാട് ലയൺസ് ജംഗിൾ പാര്‍ക്ക് ഉടമയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കിഴക്കമ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തി.


ലൈസൻസില്ലാതെ ജംഗിൾ പാർക്ക് പ്രവർത്തിക്കുന്നതിന് അനുവദിച്ച പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കുക. ജംഗിൾ പാർക്കിൽ ടിക്കറ്റ് വച്ച് പണം പിരിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും കൂട്ടുനിന്ന വാർഡ് അംഗത്തിനും പഞ്ചായത്ത് ഭരണസമിതിക്കും പാർക്ക് ഉടമയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കഴിഞ്ഞ 21 നാണ് പാർക്കിലെ വെള്ളക്കെട്ടിൽ വീണ് അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം മരിച്ചത്.


കിഴക്കമ്പലം സിഎ സ്മാരക മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച മാർച്ച്, പഞ്ചായത്ത് കവാടത്തിൽ പൊലീസ് തടഞ്ഞു. സിപിഐ എം കോലഞ്ചേരി ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് ഉഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ജിൻസ് ടി മുസ്തഫ, എം കെ അനിൽ കുമാർ, വി കെ സക്കീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home