ad
Deshabhimani

പാലിശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്‌
മുന്നിൽ സിപിഐ എം പ്രതിഷേധം

cpi m

പാലിശേരി കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം സെക്രട്ടറി രംഗമണി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 02:23 AM | 1 min read

അങ്കമാലി


പാലിശേരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട്‌ കറുകുറ്റി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അനാസ്ഥയ്‌ക്കെതിരെ സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.


കുടുംബാരോഗ്യകേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ആവശ്യത്തിന് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുക, ഡയാലിസിസ് രോഗികളുടെ ചികിത്സാസഹായ കുടിശ്ശിക അടിയന്തരമായി നൽകുക, ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കുടുംബാരോഗ്യ കേന്ദ്രത്തിനുമുന്നിൽ നടന്ന പ്രതിഷേധം ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ ഉദ്ഘാടനം ചെയ്തു.


ലോക്കൽ കമ്മിറ്റി അംഗം ബൈജു പറപ്പിള്ളി അധ്യക്ഷനായി. അഡ്വ. കെ കെ ഷിബു, കെ കെ ഗോപി, വാർഡ് മെമ്പർ കെ പി അനീഷ്, ബ്രാഞ്ച് സെക്രട്ടറി ടി സോമൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home