ad
Deshabhimani

നടവഴി കൈയേറിയതായി പരാതി

മതിൽകെട്ടിയത്‌ സിപിഐ എം പ്രവർത്തകർ പൊളിച്ചുനീക്കി

cpi m

നടവഴി അടച്ചു കെട്ടിയത് പൊളിച്ചു നീക്കിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 03, 2025, 02:44 AM | 1 min read

പള്ളുരുത്തി

കുമ്പളങ്ങിയിൽ നടവഴി കൈയേറി മതിൽകെട്ടിയത്‌ സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി.


ആറാംവാർഡിൽ വലിയപറമ്പിൽ ഷിബു സേവ്യറാണ് അയൽവാസിയായ പുത്തൻവീട്ടിൽ ജേക്കബ്ബിന്റെ വീട്ടിലേക്കുള്ള നടവഴി ബുധൻ പുലർച്ചെ മതിൽകെട്ടി അടച്ചത്. ജേക്കബ്ബും കുടുംബവും വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി മുന്നറിയിപ്പില്ലാതെയാണ്‌ അടച്ചത്. രാവിലെ ജേക്കബ്ബും ഭാര്യയും

പുറത്തിറങ്ങാൻ കഴിയാതെ വലഞ്ഞപ്പോൾ നാട്ടുകാർ പൊലീസിനെ അറിയിച്ചു.


പൊലീസെത്തി മതിൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷിബു തയ്യാറായില്ല. തുടർന്ന്, സിപിഐ എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചുമാറ്റി. ഭൂമി കൈയേറി സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home