ad
Deshabhimani

തണ്ണീർപ്പന്തലുകളൊരുക്കി 
സിപിഐ എം

cpi m

സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പൊതുഇടങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിക്കുന്നതിന്റെ ജില്ലാ ഉദ്‌ഘാടനം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ജില്ലാ സെക്രട്ടറി എസ് സതീഷ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:40 AM | 2 min read

കൊച്ചി


സംസ്ഥാനത്ത്‌ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതു ഇടങ്ങളിൽ തണ്ണീർപന്തൽ സ്ഥാപിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിൽ വിവിധയിടങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ വരുംദിവസങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കും. ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രങ്ങൾ, റെയിൽവെ സ്‌റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ ഒരുങ്ങും. ദിവസവും പകൽ 11 മുതൽ ഒന്നുവരെ കുമ്മട്ടി ജ്യൂസ്, തണുത്ത വെള്ളം എന്നിവ തണ്ണീർപന്തലിൽ വിതരണം ചെയ്യും.


എറണാകുളം ഏരിയ കമ്മിറ്റിയുടെ കീഴിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള തണ്ണീർപന്തൽ തുറന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ജില്ലാ ഉദ്‌ഘാടനം നിർവഹിച്ചു. രഘുനാഥ്‌ പനവേലി അധ്യക്ഷനായി. എറണാകുളം ഏരിയ സെക്രട്ടറി സി മണി, ഏരിയ കമ്മിറ്റി അംഗം പി ആർ റെനീഷ്‌, സിറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ്‌ മാത്യു, ഷാജി ജോർജ്‌ പ്രണത, എൻ കെ പ്രഭാകരനായിക്ക്‌ തുടങ്ങിയവർ പങ്കെടുത്തു.


പെരുമ്പാവൂർ


അശമന്നൂർ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓടയ്ക്കാലി ഹെഡ് ഓഫീസിനുമുന്നിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. പകൽ 11 മുതൽ മൂന്നുവരെ തണ്ണീർപ്പന്തൽ പ്രവർത്തിക്കും. നാരങ്ങാവെള്ളം, തണ്ണിമത്തൻ തുടങ്ങിയവ വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ്‌ ഷാജി സരിഗ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ പി കെ ഉദയനൻ, ബിനു തച്ചയത്ത്, സി കെ സുരേഷ്, കെ എ അലി, ജീവനക്കാരായ സുജു ജോണി, ഇ എൻ സജീഷ് എന്നിവർ സംസാരിച്ചു.


കിഴക്കമ്പലം


മലയിടംതുരുത്ത് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ തുടങ്ങി. ബാങ്ക് വൈസ് പ്രസിഡന്റ് ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി കെ വി സിബി, ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.


പിറവം


കനത്തചൂടിൽ പൊതുജനങ്ങൾക്കാശ്വാസമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം ബസ് സ്റ്റാൻഡിനുസമീപം തണ്ണീർപ്പന്തൽ ഒരുക്കി. കെ പി സലിം ഉദ്ഘാടനം ചെയ്തു. സാജു ചേന്നാട്ട് അധ്യക്ഷനായി. സാബു കെ ജേക്കബ്‌, സോമൻ വല്ലയിൽ, ബിമൽ ചന്ദ്രൻ, ഏലിയാമ്മ ഫിലിപ്, സോജൻ ജോർജ്, ഡോ. അജേഷ് മനോഹർ എന്നിവർ സംസാരിച്ചു.


മൂവാറ്റുപുഴ


കൊടുംചൂടിൽ യാത്രക്കാർക്ക് ദാഹമകറ്റാൻ കെഎസ്ടിഎ മൂവാറ്റുപുഴ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി. മൂവാറ്റുപുഴ നെഹ്‌റു പാർക്കിനുസമീപം കോതമംഗലം ബസ് സ്റ്റോപ്പിലാണ് തണ്ണീർപ്പന്തൽ സജ്ജീകരിച്ചത്. സിപിഐ എം ഏരിയ സെക്രട്ടറി

അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ലാ പ്രസിഡന്റ് ജി മഞ്ജുഷ അധ്യക്ഷയായി. ഉപജില്ലാ സെക്രട്ടറി ഷഫ്‌ന സലിം, ജോയിന്റ് സെക്രട്ടറി ജയ്സൽ ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home