ad
Deshabhimani

ജില്ലയിൽ യുഡിഎഫിന്റെ 
മേൽക്കൈ ഇല്ലാതാകും‌ : സിപിഐ

cpi

കോർപറേഷൻ രവിപുരം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എസ് ശശികലയുടെ നേതൃത്വത്തിൽ പ്രവർത്തകർ
പ്രചാരണ ബോർഡുകളും പോസ്റ്ററുകളും നീക്കംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 11, 2025, 12:30 AM | 1 min read


കൊച്ചി

ജില്ലയിൽ യുഡിഎഫിന്റെ മേൽക്കൈ തദ്ദേശ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതൽ സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും യോജിപ്പോടെയുള്ള പ്രവർത്തനം എൽഡിഎഫിന് വലിയ നേട്ടമുണ്ടാക്കും. ജനകീയ ചർച്ചകളിലൂടെ അഭിപ്രായങ്ങൾ ശേഖരിച്ചാണ്‌ പ്രകടനപത്രിക തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. സർവമേഖലയിലും എൽഡിഎഫ് സർക്കാർ കാഴ്ചവയ്ക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റടുത്തു. നേട്ടങ്ങളെ ഇകഴ്‌ത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


കൊച്ചി കോർപറേഷനിൽ യുഡിഎഫ് നിഷ്‌പ്രഭമാകും. വർഗീയശക്തികളുമായി ചേർന്ന് യുഡിഎഫ് ഉണ്ടാക്കിയ കൂട്ടുകെട്ടിനെ ജനങ്ങൾ തള്ളിക്കളയും. ജില്ലാപഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിക്കും. സീറ്റ് വിഭജനത്തിലെ പൊട്ടിത്തെറിയും മുൻ നേതാക്കൾ വിമതരായി മൽസരിച്ച സാഹചര്യവുമെല്ലാം യുഡിഎഫിന്‌ തിരിച്ചടിയാകും. പഞ്ചായത്തുകളിലും നഗരസഭകളിലും എൽഡിഎഫ്‌ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.


നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്ക് നൂറുശതമാനം നീതി ലഭ്യമായിട്ടില്ലെന്നും എന്നാലത് ഒരിക്കലും നീതി ലഭിക്കില്ലെന്ന് അർഥമാക്കുന്നില്ലെന്നും എൻ അരുൺ പറഞ്ഞു. വിധിവന്നശേഷം ദിലീപ് നിരപരാധി എന്നതരത്തിൽ ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചത്‌ ബോധപൂർവമാണ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home