ad
Deshabhimani

കിണറ്റിൽവീണ പശുവിനെ രക്ഷിച്ചു

cow rescue
വെബ് ഡെസ്ക്

Published on Nov 18, 2025, 02:00 AM | 1 min read


കാക്കനാട്

കിണറ്റിൽവീണ പശുവിനെ തൃക്കാക്കര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നവോദയ വെട്ടുവേലി മിനി ശശിയുടെ പശുവാണ് 50 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഞായർ വൈകിട്ടുമുതൽ പശുവിനെ കാണാതായിരുന്നു. തിങ്കൾ പകൽ രണ്ടോടെ ആളൊഴിഞ്ഞ പറമ്പിലെ 50 അടി താഴ്ചയുള്ള കാടുകയറിക്കിടന്ന കിണറ്റിൽ പശുവിനെ കണ്ടെത്തി.


വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തി. ലാഡർ, ഹോസ് റോപ്പ് എന്നിവയുടെ സഹായത്തോടെ അഗ്നിരക്ഷാസേനാംഗങ്ങളായ അജേഷ്, കെ വി വിജോയി എന്നിവർ കിണറ്റിൽ ഇറങ്ങി. തുടർന്ന്‌ മണ്ണുമാന്തിയന്ത്രത്തിൽ കെട്ടി ഉയർത്തി പശുവിനെ കിണറിന് പുറത്തെത്തിച്ചു. തൃക്കാക്കര അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ റെസ്ക്യു ഓഫീസർ കെ രാജുമോൻ, ഓഫീസർമാരായ ജി നിധീഷ്, എം ബി അബിൻ, റഷീദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home