വാണിജ്യ പാചകവാതക സിലിണ്ടർ വിലവര്‍ധന
പന്തംകൊളുത്തി പ്രകടനം നടത്തി

വാണിജ്യ പാചകവാതകത്തിന്റെ വിലവർധനവിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ എറണാകുളം മേഖലയുടെ നേതൃത്വത്തിൽ ഹൈകോർട്ട് വഞ്ചിസ്ക്വയറിൽനിന്നും മേനകയിലേക്കു നടത്തിയ പന്തംകൊളുത്തി പ്രകടനം
കൊച്ചി
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വന്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) നേതൃത്വത്തില്‍ കരിദിനം ആചരിച്ച് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
എറണാകുളം മേഖലയുടെ ആഭിമുഖ്യത്തില്‍ വഞ്ചിസ്‌ക്വയറില്‍നിന്ന് മേനക ജങ്‌ഷനിലേയ്‌ക്ക് നടത്തിയ പ്രതിഷേധപ്രകടനം ജില്ലാ പ്രസിഡന്റ് പി കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
എകെസിഎ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടവന്ത്ര ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിങ് സ്റ്റേഷന്‍ വെള്ളിയാഴ്ച ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പകൽ 11-ന് പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യു സെന്ററിനുമുന്നില്‍നിന്ന് പ്രകടനത്തോടെ ആരംഭിക്കുന്ന സമരം സംസ്ഥാന പ്രസിഡന്റ് എ ജെ സഖറിയ ഉദ്ഘാടനം ചെയ്യും.










0 comments