എംഎസ്‌സി ഇലാരിയ എത്തി
വല്ലാര്‍പാടം ടെര്‍മിനലിന് റെക്കോഡ് നേട്ടം

എംഎസ്‌സി ഇലാരിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ എത്തിയപ്പോൾ
കൊച്ചി
ലോകത്തെ വന്‍കിട കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എംഎസ്‌സി ഇലാരിയ ചരക്കുമായി വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെത്തി. 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയും 16,616 ടിഇയു ശേഷിയുമുള്ളതാണ് കപ്പൽ. കൊച്ചിയില്‍ ഇതുവരെ വന്നതില്‍വച്ച് ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നാണിതെന്നും ഇതിലൂടെ ടെര്‍മിനല്‍ ആദ്യമായി ഒരൊറ്റ കപ്പലില്‍നിന്നുമുള്ള 8000 ടിഇയു ചരക്ക് കൈകാര്യംചെയ്ത് റെക്കോഡ് നേട്ടം കൈവരിച്ചെന്നും ഡിപി വേള്‍ഡ് അറിയിച്ചു.
എംഎസ്‌സി ഇലാരിയയുടെ വരവ് പുതുതലമുറ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ യാനങ്ങള്‍ കൈകാര്യംചെയ്യാനും വര്‍ധിച്ചുവരുന്ന വ്യാപാര ആവശ്യങ്ങളെ കാര്യക്ഷമതയോടെ പിന്തുണയ്ക്കാനുമുള്ള വല്ലാര്‍പാടം കണ്ടെയ്നർ ടെര്‍മിനലിന്റെ ശേഷിക്ക് കരുത്ത് പകരുന്നതാണെന്ന് ഡിപി വേള്‍ഡ് പോര്‍ട്ട്സ് ആന്‍ഡ് ടെര്‍മിനല്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിപിന്‍ കയ്യത്ത് പറഞ്ഞു.










0 comments