ad
Deshabhimani

കൺസ്യൂമർഫെഡ്‌ ഓണം വിപണി തുടങ്ങി

consumer fed

കൺസ്യൂമർഫെഡ്‌ ഓണം സഹകരണ വിപണി ജില്ലാതല ഉദ്ഘാടനം 
മാഞ്ഞാലി സഹകരണ ബാങ്കിൽ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:39 AM | 1 min read

കരുമാല്ലൂർ​


കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മാഞ്ഞാലി സഹകരണ ബാങ്കിൽ മന്ത്രി വി ഇ അബ്ദുൽ ഗഫൂർ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ പി എം ഇസ്മയിൽ അധ്യക്ഷനായി.


സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് അംഗം ടി എ നവാസ് ആദ്യവിൽപ്പന നടത്തി. ത്രിവേണി ഇക്കോ ഫ്രണ്ട്‌ലി നോട്ടുബുക്കുകൾ പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എം ശശി പുറത്തിറക്കി. മാഞ്ഞാലി സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ പുരസ്കാരങ്ങളും അംഗ സമാശ്വാസ ഫണ്ടും പലിശരഹിത വായ്പയും മന്ത്രി വിതരണം ചെയ്തു.


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ വേവുകാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി എ മുജീബ്, വിജി ജോളി, കൺസ്യൂമർ ഫെഡ് മാനേജിങ്‌ ഡയറക്ടർ ആർ ശിവകുമാർ, സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടർ മേരി പാപ്പച്ചൻ, സാജൻ റൂസ് വെൽറ്റ്, കെ വി പോൾ, പി എ സക്കീർ, എം സിന്ധു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home