ad
Deshabhimani

സ്കൂളുകളിൽ വർണക്കൂടാരം തുറന്നു

Color tent

കോതമംഗലം ഗവ. യുപി സ്കൂളിൽ നടപ്പാക്കിയ വർണക്കൂടാരം പദ്ധതി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 14, 2026, 02:02 AM | 2 min read

മൂവാറ്റുപുഴ


പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണക്കൂടാരം തുറന്നു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുടക്കി എറണാകുളം എസ്എസ്‌കെയുടേയും മൂവാറ്റുപുഴ ബിആർസിയുടെയും നേതൃത്വത്തിലാണ് പ്രീ പ്രൈമറി വിഭാഗത്തിൽ വർണ്ണക്കൂടാരം നിർമ്മിച്ചത്. സ്കൂളിൽ 13 ഇടങ്ങൾ തയ്യാറാക്കി.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മാത്യൂസ് വർക്കി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് വിവിധ ഇടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്‌കെ ജില്ല പ്രൊജക്റ്റ് ഓഫീസർ ജോളി വിജി പദ്ധതി വിശദീകരിച്ചു. ബിപിസി ആനി ജോർജ്, പ്രിൻസിപ്പൽ ടി ബി സന്തോഷ്, പ്രധാനാധ്യാപിക എ സഫീന, പിടിഎ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, എസ്എംസി ചെയർമാൻ കെ എൻ നാസർ, പ്രീ പ്രൈമറി അധ്യാപിക കെ എം ജമീല എന്നിവർ സംസാരിച്ചു.


കോതമംഗലം


ഗവ. യുപി സ്കൂളിൽ നടപ്പാക്കിയ വർണക്കൂടാരം പദ്ധതി ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായി. എറണാകുളം ഡിപിസി ജോസഫ് വർഗീസ് പദ്ധതി വിശദീകരിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ആഷ്‌ലി ജോസഫ്, സിന്ധു ജിജോ, അനൂപ് ജോർജ്, വാർഡ് കൗൺസിലർ മിനി മാത്യു, വി ജി ജോളി, കെ ബി സജീവ്, ദീപ ദേവി, പി എച്ച് ബിനിയത്ത്, കെ എസ് കുമാരി എന്നിവർ സംസാരിച്ചു.​


കവളങ്ങാട്


മാവുടി ഗവ. എൽപി സ്‌കൂളിൽ നിർമിച്ച വർണക്കൂടാരം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പ്രോജക്ട്‌ കോ–ഓർഡിനേറ്റർ ജോസഫ് വർഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്‌സിന ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കുഞ്ഞുമോൻ, പ്രധാനാധ്യാപിക പി കെ ആയിഷ, പിടിഎ പ്രസിഡന്റ് പി എസ് സുരേഷ് എന്നിവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ്‌എസ്‌കെയുടെയും കോതമംഗലം ബിആർസിയുടെയും നേതൃത്വത്തിലാണ് വർണക്കൂടാരം നിർമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home