കൊച്ചി കപ്പൽശാല മികച്ച പൊതുമേഖലാസ്ഥാപനം

എഐഎംഎ ലീഡർഷിപ് എക്സലൻസ് അവാർഡ്സിൽ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കൊച്ചി കപ്പൽശാല ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണന് സമ്മാനിക്കുന്നു
കൊച്ചി
ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (എഐഎംഎ) ലീഡർഷിപ് എക്സലൻസ് അവാർഡ്സിൽ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരം നേടി കൊച്ചി കപ്പൽശാല.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കൊച്ചി കപ്പൽശാല ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണന് പുരസ്കാരം സമ്മാനിച്ചു.
പ്രവർത്തനമികവ്, തന്ത്രപരമായ നേതൃത്വം, ഭരണനിർവഹണം, സമുദ്ര ഉൽപ്പാദന മേഖലയിലെ സുസ്ഥിര വളർച്ച എന്നിവയിൽ കൊച്ചി കപ്പൽശാല നടത്തിയ മാതൃകാപരമായ പ്രകടനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ഡോ. എസ് ഹരികൃഷ്ണന്‍ പറഞ്ഞു.










0 comments