ad
Deshabhimani

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ

ജില്ലാ സമ്മേളനവും കൊച്ചിൻ എക്‌സ്‌പോയും സംഘടിപ്പിച്ചു

COCHIN EXPO

തൃപ്പൂണിത്തുറ പുതിയകാവ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള നാലാമത് സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി 
റഹിം കുഴിപ്പുറം ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2026, 01:41 AM | 1 min read

തൃപ്പൂണിത്തുറ


ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനവും പ്രദർശന വിപണന മേളയായ കൊച്ചിൻ എക്സ്പോയും സംഘടിപ്പിച്ചു.


ജില്ലാ പ്രസിഡന്റ് കെ കെ സത്താർ പതാക ഉയർത്തി. പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി റഹിം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. കെ കെ സത്താർ അധ്യക്ഷനായി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, കൗൺസിലർ ഒ കെ ഹരിഹരൻ, സംസ്ഥാന സെക്രട്ടറി പി ഇ നാസർ, ജില്ലാ സെക്രട്ടറി ബിജു മാത്യു, ജനറൽ കൺവീനർ സജീവ് സാബു, പി കെ നസീർ തുടങ്ങിയവർ സംസാരിച്ചു.


പ്രതിനിധി സമ്മേളനം സംസ്‌ഥാന പ്രസിഡന്റ്‌ ജോഷി ഇമ്മട്ടി ഉദ്ഘാടനം ചെയ്‌തു. കെ കെ സത്താർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി കെ അബ്‌ദുൽ റഹീം കുഴിപ്പുറം, പി വി ഷാജി, വി ആർ വേണുഗോപാൽ, ബിജു മാത്യു, എം ഡി ബിനു തുടങ്ങിയവർ സംസാരിച്ചു. മുൻ സംസ്‌ഥാന പ്രസിഡന്റ്‌ കെ എ വേണുഗോപാൽ അനുസ്‌മരണ ഡോക്യുമെന്ററി നടൻ സാജൻ പള്ളുരുത്തി പ്രകാശിപ്പിച്ചു. രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ അരങ്ങേറി. ചൊവ്വ രാവിലെ 10ന് പഠനക്ലാസ്, മൂന്നിന് പാണ്ഡവാസിന്റെ നാടൻപാട്ട്, സമാപന സമ്മേളനം, ഏഴിന്‌ മ്യൂസിക്കൽ റിയാലിറ്റി ഷോ തുടങ്ങിയവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home