കൊച്ചിന്‍ കാര്‍ണിവലിന് കൊടിയേറി ; കൊച്ചിക്ക് ഇനി ആഘോഷനാളുകൾ

മട്ടാഞ്ചേരി
പൈതൃകനഗരിയായ കൊച്ചി കാർണിവൽ ലഹരിയിലേക്ക്. വരുംദിവസങ്ങളിൽ വിവിധ കലാ–-കായിക– -സാംസ്‌കാരിക പരിപാടികൾ നടക്കും. ഫോർട്ട്‌കൊച്ചിയിൽ കെ ജെ മാക്സി എംഎൽഎ പതാക ഉയർത്തി. തുടർന്ന് 96 ക്ലബ്ബുകളുടെ പതാക ഉയർത്തി. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രാജ് കുമാര്‍ ഗുപ്ത അധ്യക്ഷനായി. ഞായർ വൈകിട്ട് മെഗാഷോ അരങ്ങേറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡിജെ, ഗാനമേള, മെഗാഷോ, മ്യൂസിക് ഫെസ്റ്റ്, കരോക്കെ, നാടൻപാട്ട്, ഡാൻസ്, ചവിട്ടുനാടകം, മെഗാ മ്യൂസിക് ഷോ എന്നീ പരിപാടികൾ പള്ളത്ത് രാമൻ മൈതാനം, പരേഡ് മൈതാനം, വാസ്‌കോ ഡ ഗാമ സ്ക്വയർ, നെഹ്റു പാർക്ക് ബാസ്റ്റിൻ ബംഗ്ലാവ്, ദ്രോണാചാര്യ മൈതാനം, മുണ്ടംവേലി കോർപറേഷൻ മൈതാനം എന്നിവിടങ്ങളിൽ നടക്കും.
മോട്ടോർ ബൈക്ക് റേസ്, സ്കൂട്ടർ റാലി, വെറ്ററൻസ് ഫുട്ബോൾ, കുറാഷ്, ബോക്സിങ്, ഗാട്ടാഗുസ്തി, കയാക്കിങ്, ചൂണ്ടയിടൽ, വഞ്ചിതുഴയൽ, കളരിപ്പയറ്റ്, നീന്തൽമത്സരം തുടങ്ങിയവയുണ്ടാകും. ഗാനാലാപനം, കോലംവരയ്ക്കൽ, രംഗോലി, മെഹന്ദി, ചിത്രരചന എന്നിവയുമുണ്ട്. 31ന് പപ്പാഞ്ഞിയെ കത്തിക്കും. പുതുവത്സരദിനത്തിൽ നടക്കുന്ന റാലിയോടെ കാർണിവൽ സമാപിക്കും.










0 comments