കൊച്ചിന്‍ കാര്‍ണിവല്‍ മാരത്തൺ സംഘടിപ്പിച്ചു

മട്ടാഞ്ചേരി
കൊച്ചിൻ കാർണിവലിന്റെ ഭാഗമായി സിറ്റിസൺസ് ഫോർ ഫോർട്ട്കൊച്ചി, ലയണ്‍സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സിന്ദൂർ മാരത്തോൺ സംഘടിപ്പിച്ചു. കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു. ആന്റണി കുരീത്തറ അധ്യക്ഷനായി.
കെ ജെ മാക്സി എംഎല്‍എ, കസ്റ്റംസ് കമീഷണര്‍ ഗുര്‍ഗരന്‍ സിങ് ബൈന്‍സ്, ഡോ. ശ്രീറാം ചന്ദ്രന്‍, ജോസഫ് മാത്യൂ, ടോമി വാലുമ്മേല്‍, ടി എ വര്‍ക്കി, ജെയ്സന്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
21 കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, ഫൺ റേസ് എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മാരത്തണിൽ കുട്ടികളും വനിതകളും മുതിർന്നവരുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.










0 comments