ad
Deshabhimani

ക്ലിന്റിന്റെ 50‐ാം ജന്മവാർഷികം ആഘോഷിച്ചു

Clint

ക്ലിന്റിന്റെ 50–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കടവന്ത്ര ആർട്ട് ഗ്യാലറിയിൽ അമ്മ ചിന്നമ്മ കുട്ടികൾക്കൊപ്പം 
കേക്ക് മുറിക്കുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 01:31 AM | 1 min read

കൊച്ചി

ആറരവർഷംമാത്രം നീണ്ടുനിന്ന ജീവിതംകൊണ്ട്‌ ചിത്രകലയിൽ വിസ്‌മയങ്ങൾ തീർത്ത എഡ്‌മണ്ട്‌ തോമസ്‌ ക്ലിന്റിന്റെ 50–ാം ജന്മവാർഷികം ക്ലിന്റ് ഫ‍ൗണ്ടേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.


ക്ലിന്റിന്റെ ഓർമകൾ നിലനിർത്താൻ കടവന്ത്രയിൽ ജിസിഡിഎ തുറന്ന ക്ലിന്റ്‌ ആർട്ട്‌ ഗ്യാലറിയിലായിരുന്നു ആഘോഷം. ക്ലിന്റിന്റെ അമ്മ ചിന്നമ്മ ജോസഫ്‌ കേക്ക്‌ മുറിച്ച്‌ പങ്കുവച്ചു. ക്ലിന്റ് ഫ‍ൗണ്ടേഷൻ ട്രസ്റ്റി ടി കെ സദാശിവൻ അധ്യക്ഷനായി.


50–ാം ജന്മദിനത്തോടനുബന്ധിച്ച്‌ ക്ലിന്റ് ഫ‍ൗണ്ടേഷൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക്‌ സമ്മാനങ്ങൾ നൽകി. ജിസിഡിഎ സൂപ്രണ്ടിങ്‌ എൻജിനീയർ ടി എ അമ്പിളി, അസി. എൻജിനീയർ ദിവ്യ വിജയൻ തുടങ്ങിയവർ സംസാരിച്ചു. 1976 മെയ്‌ 19ന്‌ ജനിച്ച്‌ 1983 ഏപ്രിൽ 15ന്‌ അന്തരിച്ച ക്ലിന്റ്‌ ജീവിച്ചിരുന്ന 2522 ദിവസം കൊണ്ട്‌ അനശ്വരമായ മുപ്പതിനായിരത്തോളം ചിത്രങ്ങളാണ്‌ വരച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home