ഉദ്‌ഘാടനം നാളെ
പ്രൗഢിയോടെ ക്ലിന്റ് ഗാലറി

കടവന്ത്രറയിൽ ഉദ്‌ഘാടനത്തിന് ഒരുങ്ങുന്ന ക്ലിന്റ് ആർട്ട് ഗാലറി
കൊച്ചി
ക്ലിന്റ് ചിത്രങ്ങളുടെ സ്ഥിരം ഗാലറി വ്യാഴം രാവിലെ 10. 30ന് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. ജിസിഡിഎ ബജറ്റിൽ വകയിരുത്തിയ ഒരുകോടി രൂപ ചെലവഴിച്ചാണ് ഗാലറി സജ്ജമാക്കിയത്. കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തോടുചേർന്നുള്ള ജിസിഡിഎ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഒന്നാംനിലയിലാണ് 3000 ചതുരശ്രയടി വിസ്‌തീർണത്തിൽ ശീതീകരിച്ച ഗാലറി.
ചിത്രപ്രദർശനത്തിനുള്ള വലിയഹാളിന് പുറമെ ഗാലറി സന്ദർശിക്കുന്ന കുട്ടികൾക്ക് ചിത്രം വരയ്‌ക്കാനും പ്രദർശിപ്പിക്കാനും മറ്റൊരു ഹാൾ. സിനിമപ്രദർശനത്തിന് തിയറ്റർ, ഓഫീസ്, നീളൻ കഫറ്റീരിയ, ശുചിമുറികൾ, ഇരിപ്പിടസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഗാലറിയുടെ ക്യുറേറ്റർ. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് താഴെ അതിന്റെ രചനയുമായി ബന്ധപ്പെട്ട ചെറുകുറിപ്പും ചേർക്കുന്നുണ്ട്. സിമന്റ് ബോർഡ് പാകിയ ഗാലറി ചുവരിൽ ആകർഷകമായ കുട്ടിവർണവരകളൊരുക്കിയത് ചിത്രകാരൻ വാടയ്‌ക്കൽ ഉദയൻ. ഗാലറിയുടെ പൂമുഖത്ത് സ്ഥാപിക്കുന്ന ക്ലിന്റിന്റെ വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാചിത്രം വരച്ചത് ചിത്രകാരൻ ഗുരുപുരം ഹുസൈൻ.










0 comments