കപ്പൽശാലയിലെ അജൈവ മാലിന്യം ക്ലീൻ കേരള കമ്പനിക്ക്

കൊച്ചി കപ്പൽശാലയിലെ ചീഫ് ജനറൽ മാനേജർ എ ശിവകുമാറും ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാറും ധാരണപത്രം കൈമാറിയപ്പോൾ
കൊച്ചി
കൊച്ചി കപ്പൽശാലയിലെ അജൈവ പാഴ്‌വസ്‌തുകൾ കൈമാറാൻ ക്ലീൻ കേരള കമ്പനിയും കപ്പൽശാലയും ധാരണയായി. കപ്പൽശാല ചീഫ് ജനറൽ മാനേജർ എ ശിവകുമാറും ക്ലീൻ കേരള കമ്പനി എംഡി ജി കെ സുരേഷ്‌കുമാറും ധാരണപത്രം കൈമാറി. ദിവസേന നാലു ടൺ അജൈവ പാഴ്‌വസ്‌തുകളാണ് കപ്പൽശാലയിലെത്തുന്നത്.
ഇവ ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് ക്ലീൻ കേരള കമ്പനി എംഡി പറഞ്ഞു. കപ്പൽശാല ജനറൽ മാനേജർമാരായ കെ ആർ സുനിൽകുമാർ, എ കെ സുഭാഷ്, സനിൽ പീറ്റർ, ക്ലീൻ കേരള കമ്പനി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം അനിക്കുമാർ, ജില്ലാ മാനേജർ സുബിൻ ബേബി എന്നിവർ സംസാരിച്ചു.










0 comments