‘വിസ്പറിങ് ക്ലേ' പ്രദര്‍ശനം മട്ടാഞ്ചേരിയില്‍ തുടങ്ങി

കൊച്ചി
മൺപാത്രകലയെ ഇന്ത്യൻ ലളിതകലയുടെ ഭാഗമാക്കി മാറ്റിയവരിൽ പ്രധാനിയായ വിമൂ സാങ് വി യുടെ മണ്‍പാത്ര ശില്‍പ്പങ്ങളുടെ റെട്രോസ്പെക്ടീവ് പ്രദര്‍ശനമായ ‘വിസ്പറിങ് ക്ലേ' മട്ടാഞ്ചേരി ഒഇഡി ഗ്യാലറിയില്‍ തുടങ്ങി. ചെന്നൈ പ്രകൃതി ഫൗണ്ടേഷനാണ് മൂന്നുമാസം നീളുന്ന പ്രദര്‍ശനം ഒരുക്കുന്നത്.
1920ല്‍ അഹമ്മദാബാദിൽ ജനിച്ച് 2017ല്‍ അന്തരിച്ച വിമൂവിന്റെ അഞ്ഞൂറോളം കളിമണ്‍ കലാസൃഷ്ടികളില്‍നിന്ന് ഡോ. ക്രിസ്റ്റിന്‍ മൈക്കിള്‍ ക്യൂറേറ്റ് ചെയ്ത 92 സൃഷ്ടികളാണ് മട്ടാഞ്ചേരിയിലെ പ്രദർശനത്തിലുള്ളത്. കേരളത്തില്‍ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. ചൊവ്വാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ പകല്‍ 11 മുതല്‍ 6വരെയാണ് പ്രദര്‍ശനം.
പ്രകൃതി ഫൗണ്ടേഷന്റെ രണ്‍വീര്‍ ഷാ, വിമുവിന്റെ ചെറുമകന്‍ രാജ് സാങ് വി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വരുംദിവസങ്ങളില്‍ കളിമണ്‍ ശില്‍പ്പങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍ ഉള്‍പ്പെടെയുള്ള പരിപാടി നടക്കും. വിമുവിന്റെ മകനും പ്രശസ്ത കോളമിസ്റ്റുമായ വീര്‍ സാങ്‌വി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.










0 comments