ad
Deshabhimani

സിയാലിൽ സിഐഎസ്എഫ് ബാരക്ക് കോംപ്ലക്‌സ് തുറന്നു

cisf
വെബ് ഡെസ്ക്

Published on Feb 23, 2026, 02:00 AM | 1 min read


നെടുമ്പാശേരി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്‌)യുടെ ഇന്റഗ്രേറ്റഡ് ബാരക്ക് കോംപ്ലക്‌സ് ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചു. 65 കോടി രൂപ ചെലവിൽ 5.26 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് ബാരക്ക് കോംപ്ലക്‌സ് വിഭാവനം ചെയ്‌തിരിക്കുന്നത്. പൂർണമായും സ‍ൗരോർജത്തിൽ പ്രവർത്തിക്കുന്ന കോംപ്ലക്സിന് 1.10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണവും 655 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും.


കോംപ്ലക്‌സ് സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ പ്രവീർ രഞ്ജൻ ഉദ്ഘാടനം ചെയ്‌തു.

അഡീഷണൽ ഡയറക്‌ടർ ജനറൽ (സൗത്ത്) പത്മകർ എസ് രൺപിസെ, ഇൻസ്പെക്ടർ ജനറൽ (എയർപോർട്ട് സെക്‌ടർ) ജോസ് മോഹൻ, എയർപോർട്ട് ഡയറക്‌ടർ ജി മനു എന്നിവർ സംസാരിച്ചു. കൊച്ചി വിമാനത്താവള കമ്പനിയുടെ സഹകരണത്തോടെയാണ് കോംപ്ലക്‌സ് നിർമിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home